നാർക്കോട്ടിക് ജിഹാദ് വിവാദം: പാലാ ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമെന്ന് സുരേന്ദ്രൻ, ബിജെപി പിന്തുണ

By Web TeamFirst Published Sep 13, 2021, 11:56 AM IST
Highlights

ലോകം മുഴുവൻ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണെന്ന് ചോദിച്ച സുരേന്ദ്രൻ, ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാൻ നോക്കിയാൽ സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു. 

കോട്ടയം: നാർക്കോട്ടിക് ജിഹാദ്  ആരോപണത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി. പാലാ ബിഷപ്പ് എന്ത് പറഞ്ഞുവെന്നത് പ്രസക്തമാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ലോകം മുഴുവൻ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണെന്ന് ചോദിച്ച സുരേന്ദ്രൻ, ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാൻ നോക്കിയാൽ സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു. 

ഈരാട്ടുപേട്ടയിലെ ഗുണ്ടാ സംഘങ്ങൾക്ക് ബിജെപി കീഴടങ്ങില്ല. ഭീഷണിപ്പെടുത്തി വായടിപ്പിക്കാൻ കഴിയില്ല. പാലാ ബിഷപ്പിന്റെ പരാമർശത്തെ കേരളത്തിലെ രണ്ട് മുന്നണികളും മോശമായി കാണുന്നത് എന്തുകൊണ്ടാണ് എന്നും സുരേന്ദ്രൻ ചോദിച്ചു.  മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തിൽ രണ്ട് അഭിപ്രായമാണ്. ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് പറഞ്ഞ സുരേന്ദ്രൻ, നാർക്കോട്ടിക് ജിഹാദിൽ സാധൂകരിക്കാവുന്ന തെഴിവുകളുണ്ടെന്നും പാലാ ബിഷപ്പ് പറയുന്നത് കേരളം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!