'സന്ദീപ് പാർട്ടിവിടുമെന്ന് കരുതിയില്ല, അറിഞ്ഞെങ്കിൽ തടയുമായിരുന്നു, പോയത് മുങ്ങുന്ന കപ്പലിലേക്ക്': എൻ ശിവരാജൻ

Published : Nov 17, 2024, 08:05 AM IST
'സന്ദീപ് പാർട്ടിവിടുമെന്ന് കരുതിയില്ല, അറിഞ്ഞെങ്കിൽ തടയുമായിരുന്നു, പോയത് മുങ്ങുന്ന കപ്പലിലേക്ക്': എൻ ശിവരാജൻ

Synopsis

സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 

പാലക്കാട്: സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു എന്ന് പറഞ്ഞ ശിവരാജൻ സന്ദീപിന് പിറകെ ആരും ബിജെപിയിൽ നിന്ന് കോൺ​ഗ്രസിലേക്ക് പോകില്ലെന്നും പറഞ്ഞു. കോൺ​ഗ്രസിലേക്ക് പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സന്ദീപിനെ തടയുമായിരുന്നു. കോൺഗ്രസ് പ്രവേശനത്തിന് തലേന്നാൾ സന്ദീപ് വാര്യർ വിളിച്ചിരുന്നു. എന്നാൽ ഇക്കാര്യം പറഞ്ഞില്ല. മുങ്ങുന്ന കപ്പലിലേക്കാണ് സന്ദീപ് പോയത്. സന്ദീപ് ബിജെപി യിൽ ഉറച്ചു നിൽക്കണമായിരുന്നു എന്നും ശിവരാജൻ ആവർത്തിച്ചു. സന്ദീപ് പോയത് ബിജെപിയുടെ വിജയത്തെ  ബാധിക്കില്ല. പക്ഷെ സന്ദീപ്  പോയത് പാർട്ടിയെ ബാധിക്കുമെന്ന് ശിവരാജൻ പറഞ്ഞു.  

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും