
ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി. ബിൽ പാസായില്ലെങ്കിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ എല്ലാം ഒരുമിച്ചാക്കാനും ആലോചനയെന്ന് റിപ്പോർട്ട്. 2029-ൽ 22 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്നത് ചർച്ചയിലുണ്ട്. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ 2029-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതും ആലോചിക്കും. ശീതകാല സമ്മേളനത്തിൽ ബിൽ പാസാക്കുന്നത് അജണ്ടയാക്കാനാണ് സർക്കാർ നീക്കമെന്ന് സൂചന.
അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് നിലവില്‍ വിഷയത്തില്‍ കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. നിയമം നടപ്പായാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ 2029-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ബിൽ പാസായില്ലെങ്കിലും പരമാവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് 2029ലാക്കാനാണ് ബിജെപി ചർച്ച തുടങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam