'കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു', സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി

Published : Jun 10, 2021, 06:55 AM IST
'കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു', സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി

Synopsis

തൃശ്ശൂർ ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിക്കും. തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും.

തൃശൂർ: കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്നു ആരോപിച്ച് 
ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. തൃശ്ശൂർ ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിക്കും. തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാരിന്റെ താല്പര്യ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. 

അതിനിടെ കൊടകര കുഴൽ പണ കേസിൽ ബിജെപി ജില്ല സെക്രട്ടറി ഉല്ലാസ് ബാബുവിൽ നിന്നു അന്വേഷണ സംഘം  ഇന്ന് മൊഴിയെടുത്തേക്കും. നിർദേശം ലഭിക്കുന്ന മുറക്ക് പോലീസ് ക്ലബ്ബിൽ ഹാജരാകണം എന്നു അന്വേഷണ സംഘം ഉല്ലസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി; 335 ചാർജറുകൾ സ്ഥാപിക്കും
എൻഡിഎക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ്; 'മത്സരിക്കാത്ത മണ്ഡലങ്ങളിൽ പ്രവർത്തകർക്ക് നിർദേശം നൽകി'