വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്ന് രാജീവ് ചന്ദ്രശേഖർ; തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു

Published : Feb 25, 2026, 01:38 PM IST
rajeev chandrasekhar

Synopsis

ആരെയും ന്യായീകരിക്കാൻ അല്ല. എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല. എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്നതിന് എന്തേലും തെളിവുകൾ ഉണ്ടെങ്കിൽ പൊലീസിന് വാസവൻ നൽകട്ടെ. ഇത്തരം പ്രസ്താവനകൾ ഇറക്കിയാൽ ഞാനും പറയും. അയപ്പനോടും വിശ്വാസികളോടും സനേഹമുണ്ടെങ്കിൽ മൂന്നുകാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം. സിബിഐക്ക് കേസുവിടണം. യുവതിപ്രവേശനത്തിൽ സുപ്രീംകോടതിയിൽ പുതിയ സ്റ്റേറ്റ്മെന്റ് നൽകണം. യുവതി പ്രവേശന കേസുകൾ എല്ലാം പിൻവലിക്കണം. ഉളുപ്പുണ്ടെങ്കിൽ ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമ്മൽ ആശുപത്രി; 'ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി'
'ബിജെപിയിലേക്ക് പോകുമോ? സുരേഷ് ഗോപിയുമായി എന്താണ് ബന്ധം?' പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം