സുരേഷ്ഗോപിയുടെ വിജയം പൂരം കലക്കിയതുകൊണ്ടല്ല, കെപിസിസി ഉപസമിതി റിപ്പോർട്ട് സ്വാഗതം ചെയ്ത് ബിജെപി

Published : Sep 23, 2024, 11:13 AM ISTUpdated : Sep 23, 2024, 11:18 AM IST
സുരേഷ്ഗോപിയുടെ വിജയം പൂരം കലക്കിയതുകൊണ്ടല്ല,  കെപിസിസി ഉപസമിതി റിപ്പോർട്ട് സ്വാഗതം ചെയ്ത് ബിജെപി

Synopsis

വീഡി സതീശൻ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകും

തൃശ്ശൂര്‍:ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച  കെപിസിസി ഉപസമിതി റിപോർട്ട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത്.പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പറഞ്ഞ വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച മാപ്പ് പറയണം.സുരേഷ് ഗോപിയുടെ വിജയം റിപ്പോർട്ടിൽ പറയുന്നത് പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടൽ കൊണ്ടാണ്.വീഡി സതീശൻ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകും.

പൂരം പോലീസ് കലക്കിയത് യാഥാർത്ഥ്യമാണ്.ജുഡീഷണൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഇത് ആവശ്യപ്പെടണമെങ്കിൽ കോൺഗ്രസ് ഒരു പരാതി നൽകണ്ടേ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണെങ്കിൽ ബിജെപിയുടെ ആവശ്യത്തെ കോൺഗ്രസ് അംഗീകരിക്കുകയാണെന്നും സംസ്ഥാന വൈസ് പ്രസി‍ഡണ്ട് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു

പുരം റിപ്പോർട്ടിന് വിശ്വാസ്യതയില്ല, ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു, അല്ലെങ്കിൽ അതും കലക്കിയേനെ: കെ മുരളീധരന്‍

പൂരം കലക്കിയതിന്‍റെ  അന്വേഷണ റിപ്പോർട്ട് 5 മാസം വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രി: ടിഎൻ പ്രതാപൻ

 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി