ബിജെപി ആകാവുന്ന ശ്രമമെല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല,ജനങ്ങൾ ബിജെപിയെ ഇവിടെ തിരസ്കരിച്ചതാണെന്ന് പിണറായി

By Web TeamFirst Published Mar 30, 2024, 11:25 AM IST
Highlights

സിപിഎമ്മും  കോൺഗ്രസും ബിജെപി ക്കെതിരാണല്ലോ ,അപ്പോ കോൺഗ്രസിന്  വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ പ്രാവശ്യം ജനം ചിന്തിച്ചു.എന്നാൽ ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാൻ ജയിച്ചവർക്ക് കഴിഞ്ഞില്ല

തിരുവനന്തപുരം: ബിജെപിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം.തനിരപേക്ഷത രാജ്യത്ത് സംരക്ഷിക്കണം.അതിന് കോട്ടം തട്ടുന്ന കാര്യങ്ങൾ ഉണ്ടായപ്പോൾ കേരളതിലെ ജനങ്ങൾ ഉത്കണ്0 പ്രകടിപ്പിച്ചു.ബിജെപി ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണ്.ഇത് ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കിയിരിക്കുന്നു.ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയർന്നിരിക്കുന്നു.അമേരിക്കയുo ജർമ്മനിയും ചോദിച്ചു കഴിഞ്ഞു.തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്.എല്ലാവർക്കും ഒരേ നീതിയല്ലെന്ന് ലോക രാഷ്ട്രങ്ങൾ കാണുന്നു.നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നു.സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്തുണ്ടാകുന്നു.ദേശീയോഗ്രത്ഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല.മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളത്.ജനങ്ങൾ ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതാണ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടു.ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുലിനെ വയനാട്ടില്‍  മത്സരിപ്പിച്ചു.പിന്നെ പറഞ്ഞു ആർക്കും ഭൂരിപക്ഷം കിട്ടില്ല , കൂടുതൽ സീറ്റുള്ളപാർട്ടിയാകണമെന്ന പ്രചരണം അഴിച്ചു വിട്ടു.കളങ്കമില്ലാത്ത മലയാളി അത് വിശ്വസിച്ചു.സിപിഎമ്മും  കോൺഗ്രസും ബിജെപി ക്കെതിരാണല്ലോ ,അപ്പോ കോൺഗ്രസിന്  വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ പ്രാവശ്യം ജനം ചിന്തിച്ചു.എന്നാൽ ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാൻ ജയിച്ചവർക്ക് കഴിഞ്ഞില്ല.നീതി ചെയ്തില്ല , നിസംഗതയാണ് പാർലമെന്‍റില്‍ കണ്ടത്.ഭക്ഷണത്തിന്‍റെ  കാര്യത്തിൽ ജനത്തെ രണ്ടാകിയപ്പോൾ കോൺഗ്രസ് ബിജെപി നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

കേരളം നിരവധി പ്രശ്നങ്ങൾ നേരിട്ടപ്പോൾ കോണ്‍ഗ്രസ് എംപി മാർ ശബ്ദിച്ചില്ല.അവർ സംസ്ഥാനത്തെ കുറ്റം പറഞ്ഞിരുന്നു.കേന്ദം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു.കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീകമാണ് നടന്നത്..കടമെടുക്കാനുള്ള അവകാശം നിഷേധിച്ചു.അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.കേരളത്തിന്‍റെ  വാദങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.ഒന്നാം പ്രതി ബി ജെ പി സർക്കാരാണ്.അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോൺഗ്രസുകാരെന്നും പിണറായി കുറ്റപ്പെടുത്തി

click me!