ശബരിമല സമരത്തില്‍ എവിടെയായിരുന്നു കോണ്‍ഗ്രസ് ? അടികൊണ്ടത് ബിജെപിക്കെന്ന് സന്ദീപ് വാര്യര്‍

Published : Apr 12, 2019, 09:39 PM ISTUpdated : Apr 12, 2019, 09:47 PM IST
ശബരിമല സമരത്തില്‍ എവിടെയായിരുന്നു കോണ്‍ഗ്രസ് ? അടികൊണ്ടത് ബിജെപിക്കെന്ന് സന്ദീപ് വാര്യര്‍

Synopsis

ശബരിമല പ്രതിഷേധങ്ങളിലെവിടെയും കോണ്‍ഗ്രസിനെ കണ്ടിട്ടില്ല, ഗദറില്‍ ഒരിറ്റ് ചെളി പോലും ആയിട്ടില്ലല്ലോ എന്നും സന്ദീപ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചു.    

തിരുവനന്തപുരം: ആചാര സംരക്ഷണത്തിനായി ശബരിമല വിഷയത്തില്‍ നടത്തിയ സമരത്തില്‍ അടികൊണ്ടതും പീഡിപ്പിക്കപ്പെട്ടതും ബിജെപി പ്രവര്‍ത്തകരെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ശ്രീധരന്‍പിള്ള മുതല്‍ താഴേത്തട്ടിലുള്ള ബിജെപി പ്രവര്‍ത്തകര്‍ വരെ ശബരിമല കേസില്‍ പ്രതികളാണ്, ജയിലില്‍ പോയവരാണ്, പീഡിപ്പിക്കപ്പെട്ടവരാണ്. എന്നാല്‍ ശബരിമല പ്രതിഷേധങ്ങളിലെവിടെയും കോണ്‍ഗ്രസിനെ കണ്ടിട്ടില്ല, ഗദറില്‍ ഒരിറ്റ് ചെളി പോലും ആയിട്ടില്ലല്ലോ എന്നും സന്ദീപ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചു.  

ബിജെപി പ്രവര്‍ത്തകര്‍ ജനകീയ സമരത്തിന് നേതൃത്വം നല്‍കി എല്ലാവിധ പീഡനങ്ങളും അനുഭവിച്ച് നൂറുകണക്കിന് കേസില്‍ പ്രതികളായപ്പോള്‍ എവിടെയായിരുന്നു കോണ്‍ഗ്രസുകാര്‍. നിങ്ങളുടെ കദറില്‍ ഒരല്‍പ്പം ചെളി പുരണ്ടോ . ആചാരലംഘനത്തിനെതിരെ തെരുവോരങ്ങളില്‍ ബിജെപി പ്രവര്‍ത്തകരാണ് പോരാടിയതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ''ബിജെപിക്ക് ആത്മാര്‍ത്ഥയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഞങ്ങള്‍ ഇരകളാണ്. അടികൊണ്ടവരാണ്. ജയിലില്‍ പോയവരാണ്. മാസങ്ങളോളം തെരുവില്‍ കഴിഞ്ഞവര്‍. കോണ്‍ഗ്രസുകാര്‍ എവിടെയും ഉണ്ടായിരുന്നില്ല'' എന്നും സന്ദീപ് ആരോപിച്ചു. 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം