​ഗവർണർക്ക് നേരെ കരിങ്കൊടി: 15 എസ്എഫ്ഐ പ്രവർത്തകർ തൃശൂരിൽ അറസ്റ്റിൽ; ഇന്നലെ പിടിയിലായത് 57 പേർ

Published : Feb 15, 2024, 12:32 PM IST
​ഗവർണർക്ക് നേരെ കരിങ്കൊടി: 15 എസ്എഫ്ഐ പ്രവർത്തകർ തൃശൂരിൽ അറസ്റ്റിൽ; ഇന്നലെ പിടിയിലായത് 57 പേർ

Synopsis

ഇന്നലെയും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ എസ്എഫ്ഐ  പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തൃശൂർ: തൃശൂര്‍ ഏത്തായിയില്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാണിച്ച പതിനഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ വേലായുധന്‍ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കു നേരെ എസ്എഫ്ഐ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്യുന്നതിനിടെ നാട്ടുകാരില്‍ ചിലരും എസ്എഫ് ഐ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് കൈയ്യേറ്റം ചെയ്തത് എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഇന്നലെയും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ എസ്എഫ്ഐ  പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി