കോഴിക്കോട് മെഡി. കോളേജിൽ ബ്ലാക്ക് ഫംഗസ് മരുന്ന് എത്തി, മരുന്ന് ക്ഷാമത്തിന് താൽക്കാലിക പരിഹാരം

By Web TeamFirst Published Jun 3, 2021, 8:53 AM IST
Highlights

ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തി. 20 വയൽ മരുന്നാണ് ഇന്നലെ രാത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 

ലൈപോസോമിൽ ആംഫോടെറിസിൻ എന്ന മരുന്നാണ് എത്തിച്ചത്. എന്നാൽ ആംഫോടെറിസിന്‍  മരുന്ന് ഇതുവരെയും എത്തിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ മരുന്ന് എത്തിയില്ലെങ്കിൽ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. നിലവിൽ 16 രോഗികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇതിൽ നാല് രോഗികൾ ഗുരുതരാവസ്ഥയിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!