പമ്പ നദിയിൽ ഒഴുക്കിൽ പെട്ട 3 പേരുടയും മൃതദേഹങ്ങൾ കിട്ടി; ദുരന്തത്തിൽ ഞെട്ടി നാട്!

Published : Feb 04, 2024, 06:15 PM ISTUpdated : Feb 04, 2024, 07:17 PM IST
പമ്പ നദിയിൽ ഒഴുക്കിൽ പെട്ട 3 പേരുടയും മൃതദേഹങ്ങൾ കിട്ടി; ദുരന്തത്തിൽ ഞെട്ടി നാട്!

Synopsis

സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

പത്തനംതിട്ട: പമ്പ നദിയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ   മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉതിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരൻ്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ റാന്നി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്.

സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ആദ്യം ഗൗതമാണ് ഒഴുക്കിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. പെയിൻറിങ് തൊഴിലാളിയാണ് മരിച്ച അനിൽകുമാർ. ഗൗതം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും നിരഞ്ജന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എംപി ഉൾപ്പെടെ സ്ഥലത്ത് എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു