നവജാതശിശുവിന്‍റെ മൃതദേഹം വീട്ടിലെ ബക്കറ്റിൽ: മരണ കാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം, യുവതി പൊലീസ് നിരീക്ഷണത്തിൽ

Published : Dec 24, 2023, 09:17 AM ISTUpdated : Dec 24, 2023, 09:19 AM IST
നവജാതശിശുവിന്‍റെ മൃതദേഹം വീട്ടിലെ ബക്കറ്റിൽ: മരണ കാരണം കണ്ടെത്താൻ  പോസ്റ്റുമോർട്ടം, യുവതി പൊലീസ് നിരീക്ഷണത്തിൽ

Synopsis

പ്രസവിച്ച കാര്യം മറച്ചുവെച്ചാണ് യുവതി ചികിത്സ തേടിയത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്ന് യുവതി പൊലീസിനോട് 

തൃശൂർ: അടാട്ട് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം വൈകിട്ടാണ് 42കാരി പ്രസവിച്ച വിവരം മറച്ചുവച്ച്  തൃശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് ശിശുവിന്‍റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. 

വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും മറച്ചുവച്ചത്. ഇവര്‍ക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും