Bomb Blast : കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം; വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിയെന്ന് സംശയം

Published : Jan 30, 2022, 12:31 PM ISTUpdated : Jan 30, 2022, 02:22 PM IST
Bomb Blast : കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം; വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിയെന്ന് സംശയം

Synopsis

പൊലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റി. പരിക്കേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങിയിട്ടുണ്ട്. 

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് (RSS) പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം (Explosion). ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. വീട്ടിൽ സൂക്ഷിച്ചുവച്ച ബോംബ് പൊട്ടിത്തെറിച്ചെന്നാണ് സംശയം. പൊലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റി. പരിക്കേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങിയിട്ടുണ്ട്. 

സ്ഫോടനത്തിൽ ബിജുവിന്‍റെ കൈപ്പത്തി തക‍ർന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റു. പെരിങ്ങോം എസ്ഐയും സംഘവും ബിജു ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ ആശുപത്രിയിലെത്തി. സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയാണെന്നാണ് അനുമാനം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിഗ്രി പാസാകാത്ത വിദ്യാർഥിക്ക് പിജി അഡ്മിഷൻ നൽകിയെന്ന പരാതി: റിപ്പോർട്ട് തേടി ഗവർണർ; വിദ്യാർഥിക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം മരവിപ്പിച്ചു
ശ്രദ്ധിക്കൂ, വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്, 'സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റ്, കുട്ടികളെ അനാവശ്യമായി ആശങ്കയിലാക്കരുത്'