വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ശുചിമുറിയിൽ കുറിപ്പ്, ഇൻഡിഗോ വിമാനം അടിയന്തരമായി ലക്നൗവിൽ ഇറക്കി

Published : Jan 18, 2026, 06:56 PM IST
indigo flight bomb threat

Synopsis

ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി ലക്നൗവിൽ ഇറക്കി. ബാഗ്ഡോഗ്രയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി ലക്നൗവിൽ ഇറക്കി. ബാഗ്ഡോഗ്രയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്ന് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഒരു കുറിപ്പ് ലഭിക്കുകയായിരുന്നു. തുടർന്ന് വിമാനം ലക്നൗവിൽ ഇറക്കി സുരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡും സിഐഎസ്എഫും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരെന്ന് ഇൻഡിഗോ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് പിന്നിൽ സിപിഎമ്മോ? സംശയിച്ച് കോണ്‍ഗ്രസ്, പാളയത്തില്‍ നിന്നുള്ള പണിയെന്നും വിമർശനം
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി നയിക്കും, സിപിഎമ്മിന് മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നവർക്ക് ദൃഢഹിന്ദുത്വം; എംഎ ബേബി