തിരക്കുള്ള ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റം: ചാണ്ടി ഉമ്മന് നേരെ പരിഹാസവുമായി എംവി ജയരാജൻ

Published : Sep 07, 2023, 01:39 PM IST
തിരക്കുള്ള ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റം: ചാണ്ടി ഉമ്മന് നേരെ പരിഹാസവുമായി എംവി ജയരാജൻ

Synopsis

ചാണ്ടി ഉമ്മൻ ജയിച്ചിട്ട് വേണം ക്യൂവിലുള്ള ബൂത്തിലെ വോട്ടർമാരെ അടുത്ത ബൂത്തിലേക്ക് അയക്കാനെന്നും ബിജെപി വോട്ട് യുഡിഎഫിന് മറിക്കാനുള്ള സാധ്യത കൂടുതലാണെന്നും എംവി ജയരാജൻ പറഞ്ഞു.

കണ്ണൂർ:പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് നേരെ പരിഹാസവുമായി സിപിഎം നേതാവ് എംവി ജയരാജൻ. ചാണ്ടി ഉമ്മൻ ജയിച്ചിട്ട് വേണം ക്യൂവിലുള്ള ബൂത്തിലെ വോട്ടർമാരെ അടുത്ത ബൂത്തിലേക്ക് അയക്കാനെന്നും തിരക്കുള്ള ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റമെന്നും എംവി ജയരാജൻ പറഞ്ഞു. പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും ബിജെപി വോട്ട് യുഡിഎഫിന് മറിക്കാനുള്ള സാധ്യത കൂടുതലാണെന്നും എംവി ജയരാജൻ അഭിപ്രായപ്പെട്ടു.

അതേ സമയം നാളെ രാവിലെ എട്ട് മണിക്കാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. കോട്ടയം ബസേലിയസ് കോളേജില്ലാണ് വോട്ടെണ്ണൽ ആരംഭിക്കുക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്‌മമായി എണ്ണും. ഇതിലെ 14 മേശകള്‍ വോട്ടിംഗ് മെഷിനീല്‍ നിന്നുള്ള കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ അഞ്ച് മേശകള്‍ ഒരുക്കിയിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണാനായി മേശയിലേക്ക് വരിക. 

Read More: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: 20 മേശകളില്‍ കൗണ്ടിംഗ്, വോട്ടെണ്ണല്‍ 13 റൗണ്ടുകളിലായി, ക്രമം ഇങ്ങനെ

പുതുപ്പള്ളി മണ്ഡലത്തിൽ ആകെയുള്ള 182 ബൂത്തുകളില്‍ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനായി എടുക്കുക. രണ്ടാം റൗണ്ടില്‍ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ എണ്ണും. ഇങ്ങനെ തുടര്‍ച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക. ഓരോ ടേബിളിലും ഒന്ന് വീതം മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, രണ്ട് കൗണ്ടിംഗ് സ്റ്റാഫ് എന്നിവരാണ് കൗണ്ടിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. ആകെയുള്ള 20 കൗണ്ടിംഗ് മേശകളിലുമായി 74 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി നടപടി പ്രതീക്ഷിച്ചത്, അത്ഭുതമില്ല ഭയവുമില്ല, ദ്രോഹിച്ചവരെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയും': നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ
പിണറായി വിജയൻ ആറാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍