മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു

Published : Sep 02, 2021, 11:18 PM IST
മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു

Synopsis

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് ഇരുവരും മറയൂരിലേക്ക് എത്തിയതെന്നാണ് അനുമാനം. നാദിർഷയും മറയൂർ ജയ്മാതാ സ്ക്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി സ്നേഹത്തിലായിരുന്നു. 

ഇടുക്കി: മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ രാജാഗിരിയിലെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ച കാമുകിയുടെ നില ഗുരുതരമാണ്. സുഹൃത്തുക്കൾക്ക് വീഡിയോ ചിത്രീകരിച്ച് അയച്ച ശേഷമായിരുന്നു ആത്മഹത്യ.

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് ഇരുവരും മറയൂരിലേക്ക് എത്തിയതെന്നാണ് അനുമാനം. നാദിർഷയും മറയൂർ ജയ്മാതാ സ്ക്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി സ്നേഹത്തിലായിരുന്നു. 

ഇതിനിടെ നാദിർഷയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ നിഖില നാദി‍ർഷയെ വിളിച്ചു. ഇരുവരും അത്യഹത്യ ചെയ്യാൻ തീരുമാനിച്ചു. മറയൂർ കാന്തല്ലൂർ റൂട്ടിൽ വണ്ടി നിർത്തി വീഡിയോ ഷൂട്ട് ചെയ്തു. കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടി. 

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയിൽ പാറപ്പുറത്തു കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഇവർ നൽകിയ വിവരമനുസരിച്ച് നാട്ടുകാ‍രു പൊലീസും നടത്തിയ തെരച്ചിലിൽ നാദിർഷയുടെ മൃതദേഹം കിട്ടി.  ഇരു കൈക്കും മുറിവേറ്റ് അവശനിലയിലായ നിഖിലയെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മറയൂർ  പൊലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചു. മറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നാദിർഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം