ഭാരത്, ഹിന്ദുസ്ഥാൻ പെട്രോളിയം സ്ഥാപനങ്ങളിലെ ലോറികൾ അനിശ്ചിതകാല സമരത്തിൽ, ഇന്ധന വിതരണം മുടങ്ങും

Published : Mar 21, 2022, 06:50 AM IST
ഭാരത്, ഹിന്ദുസ്ഥാൻ പെട്രോളിയം സ്ഥാപനങ്ങളിലെ ലോറികൾ അനിശ്ചിതകാല സമരത്തിൽ, ഇന്ധന വിതരണം മുടങ്ങും

Synopsis

ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല.

കൊച്ചി: എറണാകുളത്തെ ഭാരത് പെട്രോളിയം - ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയും - എച്ച്പിസിഎൽ (BPCL, HPCL) എന്നീ സ്ഥാപനങ്ങളിലെ ലോറികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ. 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല.

13 ശതമാനം സർവിസ് ടാക്സ് നൽകാൻ നി‍ർബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻ്സ്പോ‍ർടേഴ്സ് വെൽഫെയ‍ർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ലോറി ഉടമകളുടെ നിലപാട്.
 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ