
കൊച്ചി: ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ കൊച്ചിൻ റിഫൈനറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സമരപന്തലിലെത്തും. ഉച്ചയ്ക്ക് 3.30നാണ് കമ്പനി ഗേറ്റിലെ സമരവേദിയിൽ യെച്ചൂരിയെത്തുക.
രണ്ടായിരത്തോളം സ്ഥിരം തൊഴിലാളികളും, 9,000 താൽകാലിക ജീവനക്കാരുമുള്ള കൊച്ചിൻ റിഫൈനറിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തുന്നത്.
രാവിലെ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാർഥികളുമായി യെച്ചൂരി സംവദിക്കും. ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിലും യെച്ചൂരി പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam