ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി തട്ടിപ്പ്: മീറ്റ് ഫാക്ടറിയും ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി ഉത്തരവ്

Published : Jun 23, 2026, 07:15 PM IST
brahmagiri

Synopsis

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്, നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് സൊസൈറ്റിയുടെ മീറ്റ് ഫാക്ടറിയും ഭൂമിയും ലേലം ചെയ്യാൻ സുൽത്താൻ ബത്തേരി സബ് കോടതി ഉത്തരവിട്ടു. മീനങ്ങാടി സ്വദേശികളായ രണ്ട് നിക്ഷേപകർ നൽകിയ ഹർജിയിലാണ് ഈ നിർണ്ണായക നടപടി. അടുത്ത മാസം എട്ടിന് ലേലം നടക്കുമെന്നും കോടതി അറിയിച്ചു.

സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മീറ്റ് ഫാക്ടറിയും അനുബന്ധ ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി ഉത്തരവ്. വയനാട് നെന്മേനി മഞ്ഞാടിയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയാണ് ലേലം ചെയ്യുക. നിക്ഷേപ തുക തിരികെ നൽകാൻ കോടതി നേരത്തെ വിധിച്ചിട്ടും സൊസൈറ്റി പണം നൽകാത്തതിനെ തുടർന്ന് സുൽത്താൻ ബത്തേരി സബ് കോടതിയുടേതാണ് ഈ നിർണ്ണായക നടപടി. അടുത്ത മാസം എട്ടിന് ലേലം നടക്കും. മീനങ്ങാടി സ്വദേശികളായ മറിയാമ്മ ജോസഫ്, ജോബി കെ. മാത്യു എന്നിവർ നൽകിയ ഹർജികളിലാണ് കോടതി ഉത്തരവ്. കരാർ പ്രകാരം കാലാവധി കഴിഞ്ഞിട്ടും തങ്ങൾ നിക്ഷേപിച്ച തുകയും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. മറിയാമ്മ അമ്പത് ലക്ഷം രൂപയും, ജോബി ഇരുപത്തിരണ്ട് ലക്ഷം രൂപയുമാണ് ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്നത്.

നിക്ഷേപത്തുകയും പ്രതിമാസം നൽകാമെന്ന് ഏറ്റ ലാഭവിഹിതവും കോടതിച്ചെലവും അടക്കം ഹർജിക്കാർക്ക് തിരികെ നൽകണമെന്ന് 2024-ൽ കോടതി വിധിച്ചിരുന്നു. മറിയാമ്മ ജോസഫിന് 65,10,000 രൂപയും, വിധി വന്ന ദിവസം മുതലുള്ള 6% പലിശയും, കോടതിച്ചെലവായ 7,68,865 രൂപയും നൽകണം. ജോബി കെ മാത്യുവിന് 28,11,900 രൂപയും, വിധി വന്ന ദിവസം മുതലുള്ള 6% പലിശയും, കോടതിച്ചെലവായ 3,43,582 രൂപയും. എന്നാൽ കോടതി വിധി വന്നിട്ടും തുക നൽകാൻ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാർ വീണ്ടും കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും. ലേലം നിശ്ചയിച്ച സാഹചര്യത്തിൽ കോടതി അമീൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് ഫാക്ടറി സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം. കോടതിയുടെ ഈ കടുത്ത നടപടി വലിയ പ്രതീക്ഷയോടെയാണ് മറ്റ് നിക്ഷേപകരും വീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിനിർണായക റിപ്പോർച്ച് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി, പ്രാധാന്യത്തോടെ തുടർനടപടിയെന്ന് കെ മുരളീധരൻ; നിർദേശങ്ങൾ ഇങ്ങനെ
സന്തോഷ വാർത്ത! ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍, ഉത്തരവിറങ്ങി