
കൊച്ചി: ബ്രഹ്മപുരം തീ വിഷയത്തിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു. കരാറിൽ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ മേയർ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. മാലിന്യത്തിന് തീപിടിച്ചതാണോ അതോ ആരെങ്കിലും തീയിട്ടതാണോ മാലിന്യ ശേഖരണത്തിലും സംസ്ക്കരണത്തിനുമൊക്കെ കോര്‍പ്പറേഷൻ നല്‍കിയ കരാറില്‍ വൻ അഴിമതി നടന്നിട്ടുണ്ടോ ? യോഗ്യതയില്ലാത്ത കമ്പനിക്ക് രാഷ്ട്രീയ, വ്യക്തി താല്‍പ്പര്യത്തിന്‍റെ പേരില്‍ ജനങ്ങളുടെ നികുതി പണം നല്‍കി ധൂര്‍ത്തടിച്ചോ ? ഇങ്ങനെ കോര്‍പ്പറേഷൻ ഭരണസമിതിക്കെതിരെ ഉയരുന്ന നിരവധി ചോദ്യങ്ങളോട് മേയര്‍ അനില്‍ കുമാറിന്‍റെ വിശദീകരണമായിരുന്നു ഇപ്പറഞ്ഞത്. കൊച്ചി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ബ്രഹ്മപുരം വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പക്ഷെ സംഭവിച്ച ഗുരുതരമായ അനാസ്ഥ കാണാതെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയണക്കല്‍ കര്‍മ്മ പദ്ധതി പരാജയമാണെന്നും ആസൂത്രണം ഫലപ്രദമല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപെടുത്തി. പുകയുന്ന കൊച്ചി തുടരുന്ന അനാസ്ഥ എന്ന വിഷയത്തില്‍ കൊച്ചിയില്‍ കോൺഗ്രസ് സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആരോഗ്യ പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ സംവാദത്തില്‍ പങ്കെടുത്തു.
അതേസമയം, ബ്രഹ്മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു. അന്വേഷണം നടക്കട്ടെ, തെറ്റുകാർ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ നിർമ്മാർജ്ജനത്തിന് കൃത്യമായ കർമ്മപദ്ധതികൾ വേണമെന്നും ഇതിനായി ബജറ്റിൽ പണം നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത, പൊലീസ് അന്വേഷണം തുടങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam