ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരത്തിൽ കനത്ത പുക, തീയണക്കാൻ ശ്രമം തുടരുന്നു

Published : Mar 03, 2023, 06:32 AM ISTUpdated : Mar 03, 2023, 10:11 AM IST
ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരത്തിൽ കനത്ത പുക, തീയണക്കാൻ ശ്രമം തുടരുന്നു

Synopsis

തീപിടുത്തം ഉണ്ടായത് എങ്ങിനെയന്നതും അന്വേഷിക്കുകയാണ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് നഗരത്തിലെങ്ങും കനത്ത പുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അണയാതെ കിടക്കുന്ന കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യതയുണ്ട്. മുൻപ് തീ പിടുത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്. ഇപ്പോൾ തീപിടുത്തം ഉണ്ടായത് എങ്ങിനെയന്നതും അന്വേഷിക്കുകയാണ്. ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന്‌ പുറകു വശത്തായി ചതുപ്പ് പാടത്താണ്  തീപ്പിടുത്തം ഉണ്ടായത്. മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും കൊച്ചിയിലെ സുപ്രധാന മേഖലയിലെ അഗ്നിബാധ ആദ്യം ആശങ്ക സൃഷ്ടിച്ചിരുന്നു. 

PREV
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്