കൈക്കൂലി കേസ്: വില്ലേജ് ഓഫീസർക്ക് 5 വർഷം തടവും പിഴയും ശിക്ഷ

Published : Jul 22, 2023, 04:38 PM IST
കൈക്കൂലി കേസ്: വില്ലേജ് ഓഫീസർക്ക് 5 വർഷം തടവും പിഴയും ശിക്ഷ

Synopsis

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന പ്രഭാകരൻ നായർ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതിനെ തുടർന്നാണ് ശിക്ഷ.

മൂവാറ്റുപുഴ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന പ്രഭാകരൻ നായർ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതിനെ തുടർന്നാണ് ശിക്ഷ. 2009 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിവിധ വകുപ്പുകൾ പ്രകാരമാണ് അഞ്ചുവർഷം തടവും 65000 പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്. വസ്തു സംബന്ധമായ രേഖകൾ ശരിയാക്കുന്നതിന് മുഹമ്മദ് ഷാബിൻ എന്നയാളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രഭാകരൻ നായരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.


 

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ