
തിരുവനന്തപുരം: നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിലടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലിൽ നിന്ന് ഓടി ഒളിക്കുകയും ചെയ്തത്. ഹരിദാസിന്റെ സുഹൃത്താണെങ്കിലും ബാസിദിനും തട്ടിപ്പിൽ പങ്കുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴികൾ. ചോദ്യം ചെയ്യാൻ വിളിച്ചിച്ചെങ്കിലും ബാസിത്ത് ഇന്നും ഹാജരായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam