
തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസിൽ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. കന്റോൺമെന്റ് പൊലീസ് മലപ്പുറത്തെത്തിയാണ് മൊഴിയെടുക്കുന്നത്. ഇതിനായി ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്ത് എത്തിയിട്ടുണ്ട്.
ആരോഗ്യ കേരള മിഷന്റെ ഓഫീസിൽ നിന്ന് നിയമനം സംബന്ധിച്ചുള്ള കൂടുതൽ രേഖകള്‍ പൊലീസ് ആവശ്യപ്പെടും. സെക്രട്ടേറിയേറ്റ് അനക്സിന് സമീപത്ത് വച്ച് ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി. ഇത് ഉറപ്പിക്കാൻ അഖിൽ മാത്യുവിന്‍റെയും ഹരിദാസിന്‍റെയും മൊബൈൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖിൽ സജീവിന് വേണ്ടിയുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
Also Read: ചക്രവാതചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം; സംസ്ഥാനത്ത് വ്യാപക മഴ സാധ്യത, അലർട്ടുകൾ ഇങ്ങനെ...!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam