പാലം നിർമിച്ചത് അഞ്ചുകോടി വിനിയോഗിച്ച്, ഉദ്ഘാടനത്തിന് പിന്നാലെ കൈവരികൾ പൊട്ടിവീണു; പരിഹരിക്കാം എന്ന് ഉദ്യോഗസ്ഥർ

Published : Oct 21, 2025, 12:41 PM IST
Palakkad Bridg collaps

Synopsis

പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു

പാലക്കാട്: പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ, ഉൾപ്പെടെ ഉള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയത്. പിന്നാലെയാണ് തൂക്കുപാലത്തിന്‍റെ കൈവരികൾ പൊട്ടിയത്. കെഡി പ്രസന്നന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരുന്നത്.

പാലത്തിന് പുറമേ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഓപ്പൾ സ്റ്റേജ് ഉൾപ്പെടയുളള വിപുലമായ പദ്ധതിയായിരുന്നു ഇത്. ഉദ്ഘാടനത്തിനിടയില്‍ തന്നെ കൈവരികൾ പൊട്ടിവീണിരുന്നു. ഇത് ചില ആളുകൾ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. 5 കോടി രൂപ ചിവഴിച്ച് നിര്‍മ്മിച്ച പാലത്തിന്‍റെ കൈവരികൾ തകര്‍ന്നതോടെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ വിഷയം പരിഹരിക്കാം എന്ന ഉറപ്പാണ് നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

41 കുടുംബങ്ങളുടെ 7 വ‍ർഷത്തെ ദുരിത ജീവിതത്തിന് വിട, മഹാപ്രളയത്തിൽ മുങ്ങിയ വാണിയമ്പുഴ ഊരിലെ പ്രളയബാധിതർക്ക് പുനരധിവാസം; 2.46 കോടി അനുവദിച്ച് സർക്കാർ
കൈകോർത്ത് യുഡിഎഫും എൽഡിഎഫും, യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരളം; എതിർപ്പുമായി ബിജെപി