രോഗമില്ലാത്ത ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചയക്കും; ഇംഗ്ലണ്ട് സ്വദേശിയുടെ നില തൃപ്‍തികരമല്ലെന്ന് ഡോക്ടര്‍

Published : Mar 21, 2020, 07:03 AM IST
രോഗമില്ലാത്ത ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചയക്കും; ഇംഗ്ലണ്ട് സ്വദേശിയുടെ നില തൃപ്‍തികരമല്ലെന്ന് ഡോക്ടര്‍

Synopsis

എറണാകുളം ജില്ലയില്‍ 9 പേർക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച 57കാരനായ ഇംഗ്ലണ്ടുകാരന്‍റെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. 

കൊച്ചി: എറണാകുളം ജില്ലയില്‍ രോഗമില്ലെന്ന് തെളിഞ്ഞ ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചടക്കാൻ നടപടി തുടങ്ങി. രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂർണ്ണമായും തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രികളും പ്രതിരോധപ്രവർത്തനങ്ങളോട് സഹകരിക്കും. 

എറണാകുളം ജില്ലയില്‍ 9 പേർക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച 57കാരനായ ഇംഗ്ലണ്ടുകാരന്‍റെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. നിരീക്ഷണത്തിലായിരുന്ന അഞ്ച് ലണ്ടൻ പൗരന്മാർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രോഗമില്ലെന്ന് തെളിഞ്ഞ മറ്റ് 12 പേരെ ഇംഗ്ലണ്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. 

ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേർ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33 പേരുടെ പരിശോധനാ ഫലം ഇന്ന് കിട്ടും. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ, ജില്ലയില്‍ അധികമായി 6 ഐസലോഷൻ വാർഡുകളും 94 പേരെ ചികിത്സിക്കാവുന്ന ഐസിയുവും സജ്ജമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാർഗവും ട്രെയിനിലും ജില്ലയിലെത്തിയവരുടെ വിവരങ്ങള്‍ സിട്രാക്കർ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തും. ഇന്ന് മുതല്‍ ജില്ലയില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു. 
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ