പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറി; രൂപേഷ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകൾക്കെതിരെ കുറ്റം ചുമത്തി

By Web TeamFirst Published Apr 12, 2021, 5:08 PM IST
Highlights

രൂപേഷിനെതിരെ എന്‍ഐ എ ചുമത്തിയിരിക്കുന്ന ഏക കേസാണിത്.  വെള്ളമുണ്ടയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക്  ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 

വയനാട്: വെള്ളമുണ്ടയില്‍ സിവില്‍ പൊലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ രൂപേഷ് ഉള്‍പ്പടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കോടതി കുറ്റം ചുമത്തി. കേസിൽ വിചാരണ തുടങ്ങുന്നത് സംബന്ധിച്ച്  കൊച്ചിയിലെ  എന്‍ ഐ എ പ്രത്യേക  കോടതി ഈ മാസം 16 ന് തീരുമാനമെടുക്കും.

രൂപേഷിനെതിരെ എന്‍ഐ എ ചുമത്തിയിരിക്കുന്ന ഏക കേസാണിത്.  വെള്ളമുണ്ടയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക്  ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള വിവരങ്ങള്‍ ചോർത്തുന്നത് പ്രമോദ് ആണെന്ന് ആരോപിച്ചായിരുന്നു അക്രമം. വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ആദ്യം ബൈക്ക് കത്തിക്കാന്‍  ശ്രമിച്ചു. ഇത് കണ്ട് പുറത്തേക്ക് വന്ന പ്രമോദിന്‍റെ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സംഘം ഓടിക്കളഞ്ഞു.  ഒറ്റുകാര്‍ക്ക് ഇതാണ് ശിക്ഷയെന്ന് പോസ്റ്ററും വീട്ടില്‍ പതിച്ചിരുന്നു. 

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച് കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. . രൂപേഷിനെകൂടാതെ അനൂപ്, ഇബ്രാഹിം,കന്യാകുമാരി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.  രൂപേഷ് നേരിട്ടും മറ്റ് പ്രതികള്‍ വീഡിയോ കോണ്‍ഫറന്സ് വഴിയും ഹാജരായി . പ്രതികള്ക്കെതിരെ  കൊച്ചിയിലെ പ്രത്യേക  എൻ്‍ ഐ  കോടതി കുറ്റം ചുമത്തി രാജ്യദ്രോഹം, കലാപത്തിന് ശ്രമിക്കല്‍ , മാരകായുധങ്ങളുമായി അക്രമിക്കല്‍ ,വീട്ടില് അതിക്രമിച്ച് കടക്കല്‍,  കുറ്റകരമായ ഗൂഢാലോചന,  നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

click me!