കൊല്ലത്ത് മദ്യലഹരിയിൽ ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞ സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

Published : Jul 10, 2023, 10:55 AM ISTUpdated : Jul 10, 2023, 11:09 AM IST
കൊല്ലത്ത് മദ്യലഹരിയിൽ ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞ സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

Synopsis

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലം: കൊല്ലം കുറവൻപാലത്ത് മദ്യലഹരിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് എടുത്തെറിഞ്ഞെന്ന പരാതിയിൽ മാതാപിതാക്കൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യ മാരിയമ്മയുമാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലനീതി നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി എട്ടു മണിയ്ക്കായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു മുരുകനും മാരിയമ്മയും. മദ്യപിക്കുന്നതിനിടെ ഇവരുടെ സമീപത്തെത്തിയ മകളെ വീടിന് പുറത്തേക്ക് എടുത്തെറിഞ്ഞെന്നാണ് നാട്ടുകാർ പോലീസിനെ അറിയിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആക്രിക്കച്ചവടക്കാരായ ദമ്പതികൾ മദ്യപിച്ചു സ്ഥിരം ബഹളം ആണെന്നും നാട്ടുകാർ പറയുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിൽ രക്തസ്രാവവുമായി തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി. മദ്യലഹരിയിലായ മുരുകനും മാരിയമ്മയും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് കൊല്ലം പൊലീസ് അറിയിച്ചിരുന്നു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
'മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല'; സായിയിൽ ആത്മഹത്യ ചെയ്ത സാന്ദ്രയുടെ അമ്മ