ബഫർ സോൺ പ്രശ്നം: പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും, നേരിട്ടുള്ള സ്ഥലപരിശോധന തുടരും

Published : Jan 07, 2023, 06:20 AM IST
ബഫർ സോൺ പ്രശ്നം: പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും, നേരിട്ടുള്ള സ്ഥലപരിശോധന തുടരും

Synopsis

റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺ‍മെന്റ് സെന്ററിന്റെ അസറ്റ് മാ‍പ്പർ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധ‍നയെ ഇന്നലെ ബാധിച്ചു

തിരുവനന്തപുരം: ബഫർ സോൺ പ്രശ്നത്തിൽ വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലും പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും. 

സ്ഥലപരിശോധ‍ന പൂർത്തിയാക്കി വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺ‍മെന്റ് സെന്ററിന്റെ അസറ്റ് മാ‍പ്പർ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധ‍നയെ ഇന്നലെ ബാധിച്ചു. തുടർന്ന് ജില്ലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന മുടങ്ങിയതിനാൽ പുതുതായി കണ്ടെത്തിയ നിർമി‍തികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല. ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെൽപ് ഡെസ്കുകളിൽ ലഭിച്ചത്. ഇതിൽ 17,054 എണ്ണത്തിൽ മാത്രമാണ് തീർപ്പാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം