കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയരും; വീട് നിർമ്മിക്കേണ്ട സാധാരണക്കാർക്ക് തിരിച്ചടി

Published : Apr 04, 2023, 07:10 AM IST
കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയരും; വീട് നിർമ്മിക്കേണ്ട സാധാരണക്കാർക്ക് തിരിച്ചടി

Synopsis

ചെറുകിട നിർമാണങ്ങൾ 80 മീറ്റർ സ്ക്വയറായി നിജപ്പെടുത്തി. ഇതോടെ സാധാരണക്കാർ ഉൾപ്പെടെ വർധനയുടെ പരിധിയിൽ പെടും

തിരുവനന്തപുരം: കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ വെട്ടിലായത് വീടെന്ന സ്വപ്നവുമായി നടക്കുന്ന സാധാരണക്കാരാണ്. ഈ മാസം 10 മുതൽ ഫീസ് ഇനത്തിൽ പത്തിരട്ടിയിലേറെ വർധനയാണ് നിലവിൽ വരിക. കോർപേഷനുകളിലാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായിരിക്കുന്നത്. 150 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ചെറിയ വീടിന് പെ‍ർമിറ്റ് ഫീസ് ഇനത്തിൽ നേരത്തെ പഞ്ചായത്തിൽ അടക്കേണ്ടിയിരുന്നത് 555 രൂപയായിരുന്നു. ഇനി കൊടുക്കേണ്ടി വരിക 8500 രൂപയാണ്. നഗരസഭകളിലൽ ഇത് 11,500 രൂപയും കോർപറേഷനിൽ 16000 രൂപയുമാണ്. 

ചെറുകിട നിർമാണങ്ങൾ 80 മീറ്റർ സ്ക്വയറായി നിജപ്പെടുത്തി. ഇതോടെ സാധാരണക്കാർ ഉൾപ്പെടെ വർധനയുടെ പരിധിയിൽ പെടും. കെട്ടിട പെർമിറ്റിനുള്ള അപേക്ഷ ഫീസിലും കൈപൊള്ളിക്കുന്ന വർധനവ് നിലവിൽ വരുന്നത്. 30 രൂപയായിരുന്നത് ഒറ്റയടിക്ക് വർധിച്ച് 300 രൂപയായി. സാമ്പത്തിക വർഷം അവസാനിക്കുന്ന പേരിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഒരു മാസത്തോളമായി പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചിരുന്നില്ല. 

പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഈ പെർമിറ്റുകൾ ലഭിക്കാൻ ഉപഭോക്താക്കൾ ഉയർന്ന തുക നൽകേണ്ട സ്ഥിതിയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഈ മാസം 10 മുതലാണ് വർധനവ് നിലവിൽ വരുന്നത്. എങ്കിലും നിയമപരമായി നടപ്പാക്കണമെങ്കിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളിലും നിരക്കുകൾ പരിഷ്കരിച്ച് വിജ്ഞാപനമിറക്കണം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി