
തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. അതേ സമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. നവംബര്‍ 21 മുതല്‍ അനിശ്ചിത കാല ബസ് സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ കൺസഷൻ സംബന്ധിച്ച വിഷയത്തിൽ ഡിസംബർ 31 ന് മുമ്പ് രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടു. നവംബർ ഒന്നു മുതൽ ഫിറ്റ്നസ് എടുക്കുന്ന വാഹനങ്ങൾക്ക് ഇക്കാര്യങ്ങളെല്ലാം ബാധകമാണ്. വിദ്യാർത്ഥികളുടെ കൺസഷൻ കാര്യത്തിൽ സർക്കാർ തീരുമാനം തൃപ്തികരമല്ലെന്ന് ബസുടമകൾ ചൂണ്ടിക്കാണിച്ചു. 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി നൽകിയ ഉറപ്പ് മാനിച്ചാണ് സമരത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനം. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് സ്വകാര്യ ബസുകൾക്കും അനുവദിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam