
കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്താതെ സ്വകാര്യ ബസുകൾ. ഉടമകളുമായും ജീവനക്കാരുമായും അധികൃതർ ചർച്ച നടത്താതെ സർവീസ് നടത്തില്ലെന്നു ബസ് ഉടമകൾ അറിയിച്ചു. ആർഡിഒ വിളിച്ചു ചേർത്ത ചർച്ചയെ തുടർന്ന് ബസ് തടയൽ സമരത്തിൽ നിന്നും യുവജന സംഘടനകൾ പിന്മാറിയിരുന്നു. ബസുകൾക്ക് പഞ്ചിങ്ങ് ഏർപ്പെടുത്തുമെന്നതടക്കമുള്ള തീരുമാനത്തെ തുടർന്നായിരുന്നു പിന്മാറ്റം. സ്വകാര്യ ബസിടിച്ചു വിദ്യാർത്ഥി മരിച്ചതിനെ തുടർന്നായിരുന്നു യുവജനസംഘടനകൾ സമരം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam