
പത്തനംതിട്ട: പമ്പയിൽ ബസ് കത്തി നശിച്ച സംഭവത്തിൽ കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി. 2025 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ള ബസാണ് കത്തി നശിച്ചതെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. അപകടം സംഭവിച്ചത് എങ്ങനെ എന്നത് സംബന്ധിച്ച് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. എരുമേലിയിൽ മിനി ബസപകടം ഉണ്ടായതിനെക്കുറിച്ചും ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്. റോഡിന്റെ അവസ്ഥ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam