ആ വ്യവസായി താനല്ലെന്ന് പ്രേം കുമാർ; 'എഡിജിപിയുമായി സൗഹൃദമുണ്ട്, അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല'

Published : Sep 13, 2024, 07:29 AM ISTUpdated : Sep 13, 2024, 07:38 AM IST
ആ വ്യവസായി താനല്ലെന്ന് പ്രേം കുമാർ; 'എഡിജിപിയുമായി സൗഹൃദമുണ്ട്, അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല'

Synopsis

കോവളത്തെ കൂടികാഴ്ചയിൽ താൻ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടിക്കാഴ്ചയിലെ വ്യവസായി ബിഎൽഎം ചെയർമാൻ പ്രേം കുമാർ ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. 

തിരുവനന്തപുരം: എഡിജിപി- റാം മാധവ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി വ്യവസായി പ്രേം കുമാർ. ഇവർക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയ  ആ വ്യവസായി താനല്ലെന്ന് പ്രേം കുമാർ പറഞ്ഞു. എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. കോവളത്തെ കൂടികാഴ്ചയിൽ താൻ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടിക്കാഴ്ചയിലെ വ്യവസായി ബിഎൽഎം ചെയർമാൻ പ്രേം കുമാർ ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. 

എഡിജിപി അജിത് കുമാറുമായി സൗഹൃദമുണ്ട്. തന്‍റെ മൊബൈൽ ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കാം. മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷിനെ പരിചയമുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ടത് ഒരിക്കൽ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമായി തന്‍റെ കമ്പനിക്ക് കരാർ ഇല്ലെന്നും പ്രേം കുമാർ പറഞ്ഞു. എഡിജിപിക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയയാളെ അറിഞ്ഞാൽ കേരളം ഞെട്ടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണം. 

അതേസമയം, പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ രം​ഗത്തെത്തി. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു. 

അന്‍വറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോർഡ് ചെയ്തു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. അൻവറിൻ്റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ മൊഴി എന്ത് എന്നതിൽ ആകാംക്ഷയുണ്ട്. സ്വകാര്യ സന്ദർശനമെന്നായിരുന്നു അജിത് കുമാർ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം. നിരന്തരം ആരോപണം ഉന്നയിക്കുന്ന അൻവറിനെതിരെ എന്തെങ്കിലും തെളിവ് നൽകിയോ എന്നുള്ളതും പ്രധാനമാണ്. 

ഇതിനിടെ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള പരാതിയിൽ ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. എംആർ അജിത് കുമാർ ക്രമസമാധാന ചുമതല നിർവ്വഹിക്കുന്നതിനാൽ ഉദ്യോഗസ്ഥർ തെളിവുകള്‍ നൽകാൻ മുന്നോട്ടുവരുന്നില്ലെന്ന് ഡിജിപിയെ കണ്ടശേഷം പിവി അൻവർ എംഎൽഎ പറഞ്ഞു. 

മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും