പാലാരിവട്ടം പാലം അഴിമതി: ബിവി നാഗേഷ് റിമാൻഡിൽ, ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

Published : Nov 20, 2020, 03:27 PM ISTUpdated : Nov 20, 2020, 03:31 PM IST
പാലാരിവട്ടം പാലം അഴിമതി: ബിവി നാഗേഷ് റിമാൻഡിൽ, ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

Synopsis

കേസിലെ 13-ാം പ്രതിയായ ബിവി നാഗേഷിനെ ഇന്നലെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത, നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. കേസിലെ 13-ാം പ്രതിയായ ബിവി നാഗേഷിനെ ഇന്നലെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസിൽ നിർമാണക്കരാർ ഏറ്റെടുത്ത ആർ‍‍ഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി ബിവി നാഗേഷ് പ്രവ‍ർത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്.

പാലാരിവട്ടം കൺസൾട്ടൻസി ഉടമ നാഗേഷ് ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ്, കസ്റ്റഡിയിൽ

പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഏൽപ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽട്ടൻസിയെയായിരുന്നു. 17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്. കമ്പനി മറ്റൊരു കമ്പനിക്ക് മറിച്ചു നൽകി. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയര്‍ വിവി രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ വരവേൽപ്, ഇന്ന് 2 മണിക്കൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിൽ, അമിത് ഷായുമായും കൂടിക്കാഴ്ച
അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, കൊറിയൻ സമ്മാനം നാട്ടിൽ കിട്ടുന്ന ലോക്കൽ വാച്ച്, ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ കുട്ടിയുടെ അധ്യാപകൻ പറയുന്നു