38 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍; സർക്കാരിനെ കാത്തിരിക്കുന്നത് എന്ത്?, നിയമസഭാ തെരഞ്ഞെടുപ്പ് ആവർത്തിക്കുമോ?

Published : Sep 26, 2026, 12:38 PM IST
west bengal election 2026 phase 2 voting 142 seats mamata banerjee suvendu adhikari bhawanipur

Synopsis

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മറ്റന്നാൾ നടക്കും. ജനപ്രതിനിധികൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതാണ് പലയിടത്തും തിരഞ്ഞെടുപ്പിന് കാരണമായത്.

തിരുവനന്തപുരം: 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍ നടക്കും. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും. നിയമസഭാംഗമായതിനാൽ വാര്‍ഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം, നിയമസഭാ തെരഞ്ഞെടുപ്പിൽ തരംഗം, ഭരണത്തിലേറി നാലാം മാസത്തിലെ ഉപതെര‍ഞ്ഞെടുപ്പിലും ഇതേ പ്രകടനം യുഡിഎഫ് തുടുരമോ?- ഇതാണ് 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെര‍ഞ്ഞെടുപ്പിന്‍റെ ആവേശം കൂട്ടുന്ന ചോദ്യം. ഏഴിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥികളായി വിജയിപ്പിച്ചവരെ തൊട്ടു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ ജയിപ്പിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്.

വാമനപുരത്ത് അട്ടിമറി ജയം നേടി നിയമസഭിയലെത്തി സുധീര്‍ ഷാ പാലോട് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് രാജിവച്ചതിലാണ് കല്ലറ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ്. ജില്ലയിൽ രണ്ടിടത്ത് കൂടി ഉപതെരഞ്ഞെടുപ്പിന് കാരണം നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വമാണ്. അഞ്ചു തെങ്ങിൽ വാര്‍ഡിൽ ജയിച്ച ബിഎസ് അനുപ് കോണ്‍ഗ്രസ് വിട്ട് ചിറയിൻകീഴിൽ ബിജെപി സ്ഥാനാര്‍ഥിയാകാൻ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സുന്ദരേശൻ പാര്‍ട്ടി മാറി വര്‍ക്കല നിയമസഭാ സീറ്റിൽ ബിജെപിക്കായി മത്സരിച്ചു. സിപിഎം വിട്ട സ്മിത ഒറ്റൂര്‍ വാര്‍ഡ് മെംബര്‍ സ്ഥാനവും രാജിവച്ചു. പത്തനംതിട്ട അരുവാപ്പുലം പ‍ഞ്ചായത്തിലെ കല്ലേലി വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ്. കാരണം മെംബര്‍ സിവി ശാന്തകുമാര്‍ അടൂര്‍ എംഎൽഎ ആയി. ജില്ലാ പഞ്ചായത്ത് മെംബര്‍ വിനു ജോബ് ചങ്ങനാശ്ശേരി എംഎൽഎ ആയപ്പോള്‍ കോട്ടയം തൃക്കൊടിത്താനത്തും മറ്റന്നാള്‍ വോട്ടെടുപ്പ്. മന്ത്രി ഒആര്‍ കേളുവിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉഷ വിജയൻ മാനന്തവാടി തിരിച്ചു പിടിച്ചു. മാനന്തവാടി ബ്ലോക്കിലെ പള്ളിക്കൽ വാര്‍ഡ് അംഗത്വം ഉഷ ഒഴി‍ഞ്ഞു. യുഡിഎഫിന്‍റെ കോര്‍പറേഷൻ കൗണ്‍സിലര്‍മാരായിരുന്ന ദീപക് ജോയിയും ഫാത്തിമ തെഹ് ലിയയും നിയമസഭാംഗങ്ങളായി. കൊച്ചി അയ്യപ്പന്‍കാവും കോഴിക്കോട് കുറ്റിച്ചിറയും വീണ്ടും പോളിങ് ബൂത്തിലേയ്ക്ക് എത്തുകയാണ്.

ചിറ്റൂര്‍ നഗരസഭാ അധ്യക്ഷനായിരുന്ന സുമേഷ് അച്യുതൻ ചിറ്റൂര്‍ എംഎൽഎ ആയതോടെ പുരുത്തിക്കാവ് വാര്‍ഡിലും വോട്ടെടുപ്പ് നടക്കുകയാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടിഎം ശശി ആലത്തൂരിൽ നിന്ന് നിയമസഭയിലെത്തി. പല്ലശ്ശന ഡിവിഷനിൽ ഉപതെര‍ഞ്ഞെടുപ്പ് നടക്കും. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ ജയത്തിന് പവര്‍ കട്ടും കാരണമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. യുഡിഎഫിന് പവര്‍ കട്ടും വിവാദങ്ങളും ഷോക്കാകുമോ? അത് കടക്കാൻ വനിതകളുടെ സൗജന്യയാത്രയും വിപണി ഇടപെടലും വഴിയൊരുക്കുമോ? തെറ്റു തിരുത്തൽ തുടങ്ങിയ സിപിഎമ്മിന് വോട്ടര്‍മാര്‍ കൈ കൊടുക്കുമോ? ഇനി തങ്ങളുടെ കാലമെന്ന കണക്കു കൂട്ടുന്ന ബിജെപിയുടെ താമര വിരിയുമോ? ഉപതെരഞ്ഞെടുപ്പ് ചോദ്യങ്ങള്‍ പലതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫോണ്‍ നശിപ്പിച്ചതിനെച്ചൊല്ലിയ തര്‍ക്കത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനിക്ക് നേരെ ക്രൂര ആക്രമണം, യുവാവ് അറസ്റ്റില്‍
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ എംഡിഎംഎ വേട്ട: മൂന്നാം പ്രതി മട്ടാഞ്ചേരിയിൽ പിടിയിൽ