സന്ദീപ് വാര്യർ അഹങ്കാരിയെന്ന് സി കൃഷ്‌ണകുമാർ; പാർട്ടി വിട്ടതിൽ സന്തോഷമെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി

Published : Nov 16, 2024, 02:42 PM IST
സന്ദീപ് വാര്യർ അഹങ്കാരിയെന്ന് സി കൃഷ്‌ണകുമാർ; പാർട്ടി വിട്ടതിൽ സന്തോഷമെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി

Synopsis

പല പാർട്ടികളുമായി വിലപേശിയ സന്ദീപ് കൂടുതൽ വിലകൊടുത്ത പാർട്ടിയിൽ പോവുകയായിരുന്നുവെന്ന് കൃഷ്ണകുമാർ

പാലക്കാട്: സന്ദീപ് വാര്യർ പാർട്ടി വിട്ടതിൽ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് പോയതിൽ ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്നും തലക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉൾക്കൊള്ളില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

പാർട്ടിയുടെ വക്താക്കളിൽ ഒരാൾ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. സന്ദീപിന് കൂടുതൽകാലം കോൺഗ്രസിൽ നിൽക്കാനാവില്ല. പല പാർട്ടികളുമായി വിലപേശി കൂടുതൽ വിലകൊടുത്ത പാർട്ടിയിൽ സന്ദീപ് പോവുകയായിരുന്നു. പ്രത്യയശാസ്ത്രത്തെ തൂക്കി വിൽക്കാനാണ് രണ്ടു ദിവസം സന്ദീപ്  ബെംഗളൂരുവിൽ പോയത്.

നവംബർ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാൽ സന്ദീപ് വാര്യറെ കോൺഗ്രസ് കറിവേപ്പിലയാക്കി തള്ളും. മൂത്താൻ തറയുമായി സന്ദീപിന് എന്തുബന്ധമാണ് ഉള്ളത്? പാർട്ടി വിടുമ്പോൾ സ്വന്തം നിഴൽ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യർ പോയതെന്നും കൃഷ്ണകുമാർ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ സിജെപി, പിണറായിയെ നിയന്ത്രിക്കുന്നത് മോദി; അധികാരം മാറ്റുന്ന കൊടുങ്കാറ്റ് വരുമെന്ന് പുതുയു​ഗയാത്രയിൽ രാഹുൽ ​ഗാന്ധി
'പുതിയ കേരള മോഡലിന് ലഭിച്ച അംഗീകാരം, യാത്ര നെഞ്ചേറ്റിയ കേരള ജനതക്ക് നിറകണ്ണുകളോടെ നന്ദി', ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറും: സതീശൻ