തിരുവനന്തപുരം: സർക്കാർ സർവ്വീസിൽ ഒഴിവുള്ള തസ്തികകളിലെല്ലാം എത്രയും വേഗം നിയമനം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ 400 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.
84 കായികതാരങ്ങൾക്ക് നിയമനം നൽകാനും സർക്കാർ തീരുമാനിച്ചു. പ്രതിഷേധിച്ച ദേശീയഗെയിംസ് ജേതാക്കൾ അടക്കമുള്ളവർക്ക് നിയമനം നൽകും. പുതിയ തസ്തികകളിൽ 113 എണ്ണം പൊലീസിലായിരിക്കും. കെപിആറ് എന്ന പേരിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കും.
ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകൾ പിൻവലിക്കാനും സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനമായത്. ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300 ലധികം കേസുകളുണ്ട്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്.
Read Also: ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ...
Read Also: ശബരിമല: സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ്, വൈകി വന്ന വിവേകമെന്ന് ചെന്നിത്തല...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam