നയപ്രഖ്യാപനം നീട്ടി സഭ സമ്മേളനം തുടരുന്നതിൽ സർക്കാർ തീരുമാനം ഇന്ന്, ഗവർണറെ അറിയിക്കാതെ സമ്മേളനം തുടരാൻ നീക്കം

Published : Dec 14, 2022, 06:18 AM ISTUpdated : Dec 14, 2022, 07:33 AM IST
നയപ്രഖ്യാപനം നീട്ടി സഭ സമ്മേളനം തുടരുന്നതിൽ സർക്കാർ തീരുമാനം ഇന്ന്, ഗവർണറെ അറിയിക്കാതെ സമ്മേളനം തുടരാൻ നീക്കം

Synopsis

സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് ആലോചന

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസഗം നീട്ടി നിയമസഭാ സമ്മേളനം തുടരണോ എന്നതിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യും .നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേര്‍ന്ന് ശുപാര്‍ശ നല്‍കിയാലേ വിജ്ഞാപനം ഗവര്‍ണര്‍ പുറത്തിറക്കുകയുള്ളു.സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് ആലോചന

പുതിയവർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്.കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടര്‍ച്ച സര്‍ക്കാര്‍ പ്രതീക്ഷിച്ചു കൊണ്ടാണ് സർക്കാർ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിൻെറ തുടർച്ചയായി തന്നെ കണക്കാക്കാം.തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല.വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

ഇതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നടക്കും.മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കില്ല.ഡല്‍ഹിയില്‍ ആയതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് ഇത്തവണ മന്ത്രിസഭയേയും പ്രതിപക്ഷത്തേയും ഗവര്‍ണര്‍ ക്ഷണിച്ചത്.സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.മത മേലധ്യക്ഷന്മാരും പൗര പ്രമുഖരും വിരുന്നിന് എത്തും

ചാൻസലർ ബില്ല് പാസാക്കി, പ്രതിപക്ഷം ബഹിഷ്കരിച്ചു; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്