കിഫ്ബിയിൽ സമ​ഗ്ര ഓഡിറ്റിംഗ് വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

By Web TeamFirst Published Sep 4, 2019, 12:47 PM IST
Highlights

സിഎജി പലവട്ടം ആവശ്യപ്പെട്ടിട്ടും  ഓഡിറ്റിംഗിന് അനുമതി നിക്ഷേധിച്ചതിന് തെളിവുണ്ട്. പ്രതിപക്ഷത്തിന്റെ ആശങ്ക ശരിവയ്ക്കുന്നതാണ് സിഎജിയുടെ നിരീക്ഷണമെന്നും രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം: കിഫ്ബിയിൽ സമ​ഗ്ര  ഓഡിറ്റിംഗ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തല കത്ത് നൽകി.

സിഎജി പലവട്ടം ആവശ്യപ്പെട്ടിട്ടും  ഓഡിറ്റിംഗിന് അനുമതി നിക്ഷേധിച്ചതിന് തെളിവുണ്ട്. പ്രതിപക്ഷത്തിന്റെ ആശങ്ക ശരിവയ്ക്കുന്നതാണ് സിഎജിയുടെ നിരീക്ഷണമെന്നും രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കിഫ്ബിയുടെ സമഗ്ര  ഓഡിറ്റിംഗിന് സിഎജിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ രം​ഗത്തെത്തിയത്. 

ഭീമമായ തോതിൽ സർക്കാർ മുതൽമുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നൽകേണ്ട വൻ ബാധ്യതയും ഉള്ളതിനാൽ സമ്പൂർണ്ണ പ്രവർത്തന ഓഡിറ്റിംഗ് അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്. എന്നാൽ കിഫ്ബി ആക്ടിൽ സിഎജി ഓഡിറ്റിംഗ് വ്യവസ്ഥയില്ലെന്നാണ് സർക്കാർ വാദം.

click me!