സെനറ്റ് യോ​ഗം; ഗേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് എസ്എഫ്ഐ, പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്

Published : Dec 21, 2023, 10:29 AM ISTUpdated : Dec 21, 2023, 10:34 AM IST
 സെനറ്റ് യോ​ഗം; ഗേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് എസ്എഫ്ഐ, പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്

Synopsis

അം​ഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാൻ തുടങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്.  ബിജെപി അം​ഗങ്ങളാണെന്ന് ആരോപിച്ച് 5 അം​ഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു.

കോഴിക്കോട്: കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അം​ഗങ്ങളെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുന്നു. പ്രതിഷേധത്തിൽ നിന്ന് പിൻമാറാത്തതിനെ തുടർന്നാണ് പൊലീസിന്റെ നീക്കം. അം​ഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാൻ തുടങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്.  ബിജെപി അം​ഗങ്ങളാണെന്ന് ആരോപിച്ച് 5 അം​ഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. അതിനിടെ, എസ്എഫ്ഐ ജോയിന്‍റ് സെക്രട്ടറി ഇ.അഫ്സൽ അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ബാക്കിയുള്ളവർ സെനറ്റ് ഹാളിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. 

പ്രവീൺകുമാർ, മനോജ് സി, ഹരീഷ്. എവി, ബാലൻ പൂതേരി, അഫ്സൽ ഗുരുക്കൾ, അശ്വിൻ എന്നിവരെയാണ് പുറത്തുനിർത്തിയത്. ഇവരെ  സംഘപരിവാർ നോമിനികളെന്ന് ആരോപിച്ച് എസ്എഫ്ഐ തടഞ്ഞ് പുറത്ത് നിർത്തുകയായിരുന്നു. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറ്റി വിട്ടില്ല. അതേസമയം, യോ​ഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകർ സംഘടിക്കുകയാണ്. സെലക്ട് ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അതിനിടെ, തടഞ്ഞ അംഗങ്ങൾ അകത്തേക്ക് കയറാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. 

ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജയിക്കാനുള്ള സാധ്യത തള്ളാനാവില്ല, തെരഞ്ഞെടുപ്പിൽ തോറ്റു കൊടുക്കാൻ സിപിഎം ശ്രദ്ധിക്കണം; സച്ചിദാനന്ദന് പിന്നാലെ ഹമീദ് ചേന്ദമം​ഗലൂർ
തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: നിർണായക വിവരം പുറത്തുവിട്ട് പൊലീസ്, 'സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ല, പ്രതികളെത്തിയത് ​ഗുണ്ടാപ്പിരിവിന്'