വിസിയുടെ പട്ടിക തള്ളി, സെനറ്റിലേക്ക് ഗവര്‍ണര്‍ നല്‍കിയ പട്ടിക അംഗീകരിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി

Published : Dec 01, 2023, 11:55 AM ISTUpdated : Dec 01, 2023, 12:23 PM IST
വിസിയുടെ പട്ടിക തള്ളി, സെനറ്റിലേക്ക് ഗവര്‍ണര്‍ നല്‍കിയ പട്ടിക അംഗീകരിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി

Synopsis

ഗവർണറുടെ തീരുമാനത്തിനെതിരെ സെനറ്റിലേക്ക് വിസി നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ചിരുന്നു

മലപ്പുറം: കാലിക്കറ്റ് സർവകലാശാല സെനറ്റ് പട്ടികയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നൽകിയ പട്ടിക യൂണിവേഴ്സിറ്റി അംഗീകരിച്ചു. സെനറ്റ് അംഗങ്ങൾക്കായി വി.സി നൽകിയ പട്ടിക പൂർണ്ണമായി വെട്ടിയായിരുന്നു ഗവർണർ 18 അംഗങ്ങളെ ശുപാർശ ചെയ്തത്. സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവർണർ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിൻഡിക്കറ്റ് അംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ സെനറ്റിലേക്ക് വിസി നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്‍കിയ പട്ടിക യൂനിവേഴ്സിറ്റി അംഗീകരിച്ചത്.

ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ, പ്രതികളെക്കുറിച്ച് നിർണായക വിവരം; ഡിഐജി നിശാന്തിനി കൊല്ലം റൂറല്‍ എസ് പി ഓഫീസിൽ

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും

 

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ