'കാലിക്കറ്റ് സർവകലാശാല വിസിയെ പുറത്താക്കണം'; സെനറ്റ് അംഗത്തിന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു

Published : Jan 06, 2023, 04:03 PM IST
'കാലിക്കറ്റ് സർവകലാശാല വിസിയെ പുറത്താക്കണം'; സെനറ്റ് അംഗത്തിന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു

Synopsis

കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും, ഫാറൂഖ് കോളേജ്  അധ്യാപകനും, കെ പി സി ടി എ സംസ്ഥാന പ്രസിഡന്റുമായ ഡോ ടി മുഹമ്മദാലിയാണ് ഹർജ്ജി  നൽകിയത്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ ജയരാജനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിൽ ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമനം നേടിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും, ഫാറൂഖ് കോളേജ്  അധ്യാപകനും, കെ പി സി ടി എ സംസ്ഥാന പ്രസിഡന്റുമായ ഡോ ടി മുഹമ്മദാലിയാണ് ഹർജ്ജി  നൽകിയത്. വിസിയെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി രൂപീകരിച്ചത് യുജിസി നിബന്ധനകൾക്ക് വിരുദ്ധമാണെന്നും സമാന രീതിയിൽ നടത്തിയ കെടിയു വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: നിയമസഭ തെരഞ്ഞെടുപ്പ് - കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും