
ദില്ലി: ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ ഇടമുട്ടം യു പി സ്‌കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സഞ്ജയ് കരോൾ എന്നിവർ അടങ്ങിയ ബെഞ്ചിൻ്റെയാണ് നിർദ്ദേശം. സ്കൂൾ കെട്ടിടം ഒഴിവാക്കി മറ്റൊരു അലൈന്മെന്റിലൂടെ റോഡ് നിർമ്മിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കാൻ ദേശീയ പാത അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി. ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ടാണ് സ്കൂൾ പൊളിക്കാൻ തീരുമാനിച്ചത്.
1911 മുതൽ പ്രവർത്തിക്കുന്ന സ്കൂൾ പ്രദേശത്തെ സാമ്പത്തികവും, സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന വിദ്യാലയമാണെന്ന് സ്‌കൂൾ മാനേജർ സൂര്യകുമാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു, അഭിഭാഷകൻ എം ആർ അഭിലാഷ് എന്നിവർ ചൂണ്ടിക്കാട്ടി. തുടർന്ന് സ്‌കൂളിന്റെ എതിർ വശത്തുള്ളസ്ഥലം ഏറ്റെടുത്ത് ദേശീയ പാത വികസിപ്പിച്ച് കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചു. ഈക്കാര്യം വിശദമായി പരിശോധിച്ച് നിലപാട് അറിയിക്കാൻ അതോറിറ്റിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.
പോഷ് ആക്ട് കർശനമായി നടപ്പാക്കത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി, കർശനമായി പാലിക്കാൻ നിർദ്ദേശം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam