വിജയം ഉറപ്പെന്ന് സ്ഥാനാർഥികൾ; അടിയൊഴുക്ക് യുഡിഎഫിനെ തുണക്കും-ചെന്നിത്തല;വികസനത്തിന് വോട്ടെന്ന് പി.രാജീവ്

Web Desk   | Asianet News
Published : May 29, 2022, 09:44 AM IST
വിജയം ഉറപ്പെന്ന് സ്ഥാനാർഥികൾ; അടിയൊഴുക്ക് യുഡിഎഫിനെ തുണക്കും-ചെന്നിത്തല;വികസനത്തിന് വോട്ടെന്ന് പി.രാജീവ്

Synopsis

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും യു ഡി എഫ് എൽ ഡി എഫ് എൻ ഡി എ സ്ഥാനാർഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്  

തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് (thrikkakara by election)ഇനി രണ്ട് ദിവസം മാത്രം. ഇന്ന് പരസ്യ പ്രചാരണത്തിന് (campaign)കൊട്ടിക്കലാശം. വികസനവും കെ റെയിലും തുടങ്ങി വിഷയങ്ങളിൽ പ്രചാരണം തുടങ്ങിയ തൃക്കാക്കരയിൽ ഇപ്പോൾ വ്യാജ അശ്ലീല വീഡിയോയും പി സി ജോർജിന്റെ അറസ്റ്റും ഒക്കെ ചർച്ച ചെയ്യുകയാണ് . പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും യു ഡി എഫ് എൽ ഡി എഫ് എൻ ഡി എ സ്ഥാനാർഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്

യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിന്റെ പ്രതികരണം

തൃക്കാക്കരയിലെ മണ്ണിന് പി.ടി.തോമസിന്റെ ഗന്ധമാണെന്ന് ഉമാ തോമസ്. തന്റെ വിജയത്തിന് അതുമതി. പി.ടി.തോമസിനെക്കാൾ ഭൂരിപക്ഷം ഉണ്ടാവുമോയെന്ന് താരതമ്യം ചെയ്യാനില്ല. അനാവശ്യ വിവാദങ്ങൾ വികസന ചർച്ചകളെ ഇല്ലാതാക്കിയെന്നും ഉമ തോമസ് പ്രതികരിച്ചു. 

എൽ ഡി എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്

തൃക്കാക്കരയിൽ തന്റെ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം ഉയർന്നു. താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ പാർട്ടിയും മുന്നണിയും മികച്ച പ്രവർത്തനം നടത്തി. തികഞ്ഞ വിജയ പ്രതീക്ഷയെന്നും ഡോ.ജോ ജോസഫ് പറഞ്ഞു. 

എൻ ഡി എ സ്ഥാനാർഥി എ.എൻ.രാധാാകൃഷ്ണൻ

തൃക്കാക്കരയിൽ എൻ ഡി എ വൻ വിജയം നേടുമെന്ന് സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. ഇനിയുള്ളത് താമരക്കാലം. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചത് ഗുണം ചെയ്യും. തൃക്കാക്കരയിൽ വർഗീയതയുണ്ടാക്കാൻ ശ്രമിക്കുനത് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ശ്രമിക്കുകയാണ്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും എ .എൻ.രാധാകൃഷ്ണൻ പറഞ്ഞു. 

ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ

രമേശ് ചെന്നിത്തല 

തൃക്കാക്കരയിൽ ഉമ തോമസിന്റെ ജയം ഉറപ്പാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ്സ് വോട്ടുകൾ ചോരില്ല. കോൺഗ്രസിൽ ഇപ്പൊൾ പ്രശ്നങ്ങൾ ഇല്ല. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തു നടത്തിയ പ്രവർത്തനം ഇടത് മുന്നണിക്ക് ​ഗുണം ചെയ്യില്ല. 
മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് വിഡിയോ അടക്കമുള്ള വിവാദങ്ങൾ ഉയർത്തുന്നത്. അടിയൊഴുക്കുകൾ യു ഡി എഫിന്  അനുകൂലമാകുമെന്നും ചെന്നിത്തല പറഞ്ഞു. പി സി ജോർജിന്റെ അറസ്റ്റ് നാടകമാണ്. ഈ നാടകത്തിന് സർക്കാരും കൂട്ട് നിൽക്കുന്നുവെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മന്ത്രി പി.രാജീവ്

ഇടതു സ്ഥാനാർഥിയുടെ വിജയം ഉറപ്പെന്ന് മന്ത്രി പി. രാജീവ്‌ പറഞ്ഞു. യുഡിഎഫിന്റെ അധമ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ വിധി എഴുതും. 
വികസനത്തോടൊപ്പം നിൽക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ വോട്ട് ചെയ്യും. മന്ത്രിമാർ അടക്കമുള്ളവർ ഇറങ്ങിയുള്ള പ്രചാരണം ഗുണം ചെയ്യും. 
ഭരണത്തോടൊപ്പം നിൽക്കാൻ ജനങ്ങൾ ഹിതം രേഖപെടുത്തുമെന്നും മന്ത്രി പി.രാജിവ് പറഞ്ഞു
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'