'ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുനൽകാനാകില്ല', ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പ് കത്ത്

Published : Jun 12, 2026, 04:54 PM IST
sabarimala doctors

Synopsis

ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ് ദേവസ്വം ബോർഡിനെ അറിയിച്ചു. ഡോക്ടർമാർക്ക് മതിയായ താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കാത്തതും യാത്രാബത്ത വൈകുന്നതും കാരണമായി ചൂണ്ടിക്കാട്ടി 

തിരുവനന്തപുരം : ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകി. സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് ശബരിമലയിൽ മതിയായ താമസ, ഭക്ഷണ സൗകര്യം ഒരുക്കാറില്ലെന്ന് ആരോഗ്യവകുപ്പ് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസമുണ്ടാകുന്നു. ആരോഗ്യവകുപ്പിന് ആൾ നഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. ദേവസ്വം ബോർഡ് പ്രത്യേകം ഡോക്ടർമാരെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് 'ആശ്വാസ് പദ്ധതി', ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ലിജു
'രക്ഷാപ്രവർത്തന'ക്കേസ്: അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് എ ഡി തോമസും അജയ് ജുവൽ കുര്യാക്കോസും; തിരിച്ചറിയൽ പരേഡ് പൂർത്തിയായി