നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Nov 05, 2022, 09:40 AM ISTUpdated : Nov 05, 2022, 12:49 PM IST
 നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്.  


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്താണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്.  കാറിൽ ഉണ്ടായിരുന്ന  മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചാണ് മറിഞ്ഞത്.

PREV
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി