കാലിഫോർണിയയിൽ കാർ അപകടം; ബിഷപ്പും മലയാളി വൈദികനും മരിച്ചു

Published : Oct 13, 2019, 07:25 AM ISTUpdated : Oct 13, 2019, 09:32 AM IST
കാലിഫോർണിയയിൽ കാർ അപകടം; ബിഷപ്പും മലയാളി വൈദികനും മരിച്ചു

Synopsis

കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച കാർ കൊലുസ കൗണ്ടിയില്‍ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

കാലിഫോ‌‍‍ർണിയ: കാലിഫോർണിയയിൽ നടന്ന കാർ അപകടത്തിൽ ഷില്ലോങ് ആര്‍ച്ച് ബിഷപ്പും  മലയാളി വൈദികനും മരിച്ചു. ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും മലയാളി വൈദികനായ ഫാ മാത്യു വെള്ളാങ്കലും ആണ് മരിച്ചത്. വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു മൂവരും. കൊലുസ കൗണ്ടിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവരും സലേഷ്യന്‍ സഭാംഗങ്ങളാണ് 

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലിറ്റര്‍ജി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയതായിരുന്നു ആര്‍ച്ച് ബിഷപ്പ്. കാലിഫോര്‍ണിയയിലെ ഡാന്‍വി സെന്റ് ഇസിദോര്‍ പള്ളി വികാരിയാണ് ഫാ. മാത്യു.

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്