വിജനമായ പ്രദേശത്ത് തകർത്ത നിലയിൽ കാർ, വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ, അകത്ത് രക്തക്കറ; പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തി

Published : Jun 02, 2026, 11:53 AM IST
car kannur

Synopsis

പുലർച്ചെയോടെ പയ്യന്നൂരിൽ നിന്നും പിലാത്തറയിലേക്ക് വരുന്ന വഴിയാകാം ഈ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. മോഷണശ്രമം ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. വാഹനത്തിനുള്ളിൽ രക്തക്കറയും കണ്ടെത്തി. വസ്ത്രങ്ങൾ ഉൾപ്പെടെ കാറിനുള്ളിൽ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. കാറിന്റെ ഉടമ സ്വർണ വിൽപനക്കാരൻ അശോക് യശ്വന്ത് എന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. പിലാത്തറയിൽ ഒഴിഞ്ഞ സ്ഥലത്ത് കാർ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. പ്രഭാത സവാരിക്ക് പോയവരാണ് കാർ തകർത്ത നിലയിൽ കണ്ടെത്തിയതും പൊലീസിനെ അറിയിക്കുന്നതും. പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ വ്യക്തമായ കാര്യം, തലശ്ശേരിയിൽ ഏറെനാളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് ഇതെന്നാണ്. പുലർച്ചെയോടെ പയ്യന്നൂരിൽ നിന്നും പിലാത്തറയിലേക്ക് വരുന്ന വഴിയാകാം ഈ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. മോഷണശ്രമം ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ ആർ മീരയ്‌ക്കെതിരെ കോപ്പിയടി വിവാദം; കലാച്ചി നോവൽ വായിച്ചപ്പോൾ ഞെട്ടിയെന്ന് ഹരിത സാവിത്രി, പ്രതികരിക്കാതെ മീര
​റോഡാണെന്ന് കരുതി മുന്നോട്ട് നടന്നു; ഒരു രാത്രി മുഴുവൻ ​ഗർഡറുകൾക്കിടയിൽ കുടുങ്ങി വയോധികൻ, നാട്ടുകാരെത്തി രക്ഷപ്പെടുത്തി; പരാതിയുമായി പ്രദേശവാസികൾ