സാമ്പത്തിക ക്രമക്കേട്: കുന്ദംകുളം റസ്റ്റ്ഹൗസിലെ കെയര്‍ ടേക്കറെ സസ്പെന്‍ഡ് ചെയ്തു

Published : Sep 21, 2019, 04:27 PM IST
സാമ്പത്തിക ക്രമക്കേട്: കുന്ദംകുളം റസ്റ്റ്ഹൗസിലെ കെയര്‍ ടേക്കറെ സസ്പെന്‍ഡ് ചെയ്തു

Synopsis

 ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. 

തൃശ്ശൂര്‍: കുന്ദംകുളം റസ്റ്റ്ഹൗസിലെ കെയര്‍ടേക്കറായ കെ.ശശിയെ സാമ്പത്തികക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. 

സംസ്ഥാനത്തെ വിശ്രമമന്ദിരങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കുന്ദകുളം റസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് രജിസ്റ്ററില്‍ കൃതിമം നടത്തിയതായും വ്യാജബില്ലുകള്‍ ഉണ്ടാക്കിയതായും കണ്ടെത്തിയത്. 
 

PREV
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'